സ്ഥലം മാറ്റത്തെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലെത്തിയ ജസ്റ്റിസ് വര്‍മ സത്യപ്രതിജ്ഞ ചെയ്തു; ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കില്ല

APRIL 5, 2025, 6:39 AM

ലക്‌നൗ: വസതിയില്‍ നിന്ന് വന്‍തോതില്‍ കണക്കില്ലാത്ത പണം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ ശനിയാഴ്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

എന്നിരുന്നാലും ജസ്റ്റിസ് വര്‍മ്മയ്ക്കെതിരായ ആഭ്യന്തര അന്വേഷണം അവസാനിക്കുന്നതുവരെ അദ്ദേഹത്തിന് ഒരു ജുഡീഷ്യല്‍ ജോലിയും നല്‍കില്ല. അലഹബാദ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിനുശേഷം, ജസ്റ്റിസ് വര്‍മ്മ സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്താണ്.

ജഡ്ജിമാര്‍ക്കായി സാധാരണയായി നടത്തുന്ന സാധാരണ പൊതു സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, ജസ്റ്റിസ് വര്‍മ്മ ഒരു സ്വകാര്യ ചേംബറില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

vachakam
vachakam
vachakam

ജസ്റ്റിസ് വര്‍മയുടെ സ്ഥലംമാറ്റത്തിനെതിരെ അലഹബാദ് ബാര്‍ അസോസിയേഷന്റെ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, മാര്‍ച്ച് 28 ന് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ഡെല്‍ഹിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചക്കുന്നതായി അറിയിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

അഴിമതി ആരോപണം നേരിടുന്ന ജഡ്ജിമാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ പറയുകയും അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, അവരുടെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചു.

ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. മൂന്നംഗ പാനല്‍ വിഷയം അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണം അവസാനിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam