പഞ്ചാബിനെ പഞ്ചറാക്കി രാജസ്ഥാൻ റോയൽസ്

APRIL 6, 2025, 3:57 AM

ജയ്പൂർ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 50 റൺസിന്റെ ജയം നേടി രാജസ്ഥാൻ റോയൽസ്. സഞ്ജു ക്യാപ്ടൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. മറുപടിക്കിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസേ നേടാനായുള്ളൂ. സീസണിൽ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. രാജസ്ഥാന്റെ രണ്ടാം ജയവും.

കഴിഞ്ഞ മത്സരങ്ങളിൽ തകർത്താടിയ പഞ്ചാബ് ബാറ്റിംഗ് നിരയെ ജോഫ്ര ആർച്ചറുടെ നേതൃത്വത്തിൽ രാജസ്ഥാൻ ബൗളർമാർ എറിഞ്ഞ് വരുതിയിലാക്കുകയായിരുന്നു.
പഞ്ചാബ് ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പ്രിയാൻഷ് ആര്യയെ (0) ക്ലീൻ ബൗൾഡാക്കിയ ആർച്ചർ ആ ഓവറിലെ അവസാന പന്തിൽ ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും കുറ്റി തെറിപ്പിച്ച് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ആർച്ചർ 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. മഹീഷ് തീക്ഷണ, സന്ദീപ് ശർമ്മ എന്നിവർ രണ്ടും കാർത്തികേയയും ഹസരങ്കയും ഓരോ വിക്കറ്റ് വീതവും നേടി. നേഹൽ വധേരയാണ് (41 പന്തിൽ 62) പഞ്ചാബിന്റെ ടോപ് സ്‌കോറർ.
ഗ്ലെൻ മാക്‌സ്‌വെല്ലും (21 പന്തിൽ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തേ യശ്വസി ജയ്സ്വാൾ (67) റിയാൻ പരാഗ് (പുറത്താകാതെ 25 പന്തിൽ 43), സഞ്ജു സാംസൺ (38) എന്നിവരുടെ ബാറ്റിംഗാണ് രാജസ്ഥാനെ 200 കടത്തിയത്. പഞ്ചാബിന്റെ മൈതാനമായ മുല്ലൻപൂരിൽ ആദ്യമായാണ് ഒരു ഐ.പി.എൽ ടീം 200 കടക്കുന്നത്. പഞ്ചാബിനായി ലോക്കി ഫെർഗുസൻ 2 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

സഞ്ജുവിന് റെക്കാഡ്

രാജസ്ഥാന് ഏറ്റവും കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്ടനെന്ന റെക്കാഡ് സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാന്റെ 32-ാം ജയമായിരുന്നു ഇന്നലത്തേത്. 31 ജയങ്ങളുള്ള ഷെയ്ൻ വോൺ രണ്ടാം സ്ഥാനത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam