തമിഴ്നാട് : ബിജെപി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ (എഐഎഡിഎംകെ) നൈനാർ നാഗേന്ദ്രന്‍ തമിഴ്നാട് ബിജെപി അധ്യക്ഷനാകും. തീരുമാനം നാളെ അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൈനാർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് സൂചന. എഐഎഡിഎംകെ വിട്ട നൈനാർ 2017 ലാണ് ബിജെപിയിലെത്തുന്നത്.
നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് നൈനാർ. തിരുനെൽവേലിയിൽ നിന്ന് പലവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്.
കെ. അണ്ണാമലൈ, എൽ. മുരുകൻ, പൊൻ. രാധാകൃഷ്ണന്‍, എച്ച്. രാജ, വാനതി ശ്രീനിവാസന്‍, വി.പി. ദുരൈസാമി, കനകസഭാപതി, പൊന്‍. വി. ബാലഗണപതി, കെ.പി. രാമലിംഗം എന്നിവർ നൈനാർ നാഗേന്ദ്രന്‍റെ പേര് നിർദേശിച്ചതായും ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചതായും ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്