ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-1 ന് തോല്‍പ്പിച്ചു പിഎസ്ജി. ഖ്വിച്ച ക്വരത്‌സ്‌ഖേലിയയുടെ തകർപ്പൻ പ്രകടനമാണ് മുതൽകൂട്ടായത്.
മോർഗൻ റോജേഴ്സ് മികച്ച ഒരു ഗോളിലൂടെ 35-ാം മിനിറ്റില്‍ വില്ലയെ മുന്നിലെത്തിച്ചു. അവിടെ നിന്നായിരുന്നു പിഎസ് ജിയുടെ തിരിച്ചുവരവ്. .
19 കാരനായ ഡെസിറെ ഡൗയിലൂടെ പിഎസ്ജി ഉടൻ തന്നെ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്വരത്‌സ്‌ഖേലിയ ഒരു മികച്ച സോളോ ഗോളിലൂടെ പിഎസ്ജിക്ക് ലീഡ് നല്‍കി.
ഇഞ്ചുറി ടൈമില്‍ നൂനോ മെൻഡസ് മൂന്നാം ഗോള്‍ നേടിയതോടെ പിഎസ്ജി രണ്ട് ഗോളിൻ്റെ മുൻതൂക്കം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യപാദത്തില്‍ സ്പാനിഷ് വന്പൻമാരായ റയല്‍ മഡ്രിഡിനും ജർമൻ കരുത്തരായ ബയണ്‍ മ്യൂണിക്കിനും ഞെട്ടിക്കുന്ന തോല്‍വി.
റയലിനെ ഇംഗ്ലിഷ് ക്ലബ് ആഴ്‌സണലും ബയണിനെ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനുമാണ് തകർത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്