ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ പാഴാക്കിയതിനെ പരഹിസിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.
വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ കൈവിടില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.മത്സരത്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ ആര്യയെ രണ്ട് തവണ ചെന്നൈ ഫീല്‍ഡര്‍ കൈവിട്ടിരുന്നു.
ആദ്യം വ്യക്തിഗത സ്കോര്‍ ആറില്‍ നില്‍ക്കെ പേസര്‍ ഖലീല്‍ അഹമ്മദാണ് പ്രിയാന്‍ഷ് നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈവിട്ടത്. പിന്നീട് വ്യക്തിഗത സ്കോര്‍ 35ല്‍ നില്‍ക്കെ വിജയ് ശങ്കറും പ്രിയാന്‍ഷിനെ കൈവിട്ടു.
ഇതിന് പിന്നാലെ മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയും അനാസാ ക്യാച്ച് കൈവിട്ടു.പ്രിയാന്‍ഷിനെ കൈയിലൊതുക്കാന്‍ ലഭിച്ച സുവര്‍ണാവസരം പിന്നീട് മുകേഷ് ചൗധരിയും നഷ്ടമാക്കിയിരുന്നു.
ഈ സീസണില്‍ ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി ക്യാച്ചുകൾ കൈവിടുന്നതാണ് ചെന്നൈയുടെ തോല്‍വികള്‍ക്ക് കാരണമായതെന്ന് മത്സരശേഷം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്