ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ വിമർശിച്ച് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണിൽ ജയ്‌സ്വാൾ വട്ടപൂജ്യമാണെന്ന് ബാസിത് അലി പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്തിനായി അർധസെഞ്ചുറി നേടിയ സായ് സുദർശന്റെ പ്രകടനത്തെയും ബാസിത് അലി പ്രശംസിച്ചു. ഞാനാദ്യം സായ് സുദർശനെ കണ്ടപ്പോൾ അവന് 27-28 വയസായെന്നാണ് കരുതിയത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസിലായത് അവന് 23-24 വയസെ ആയിട്ടുള്ളൂവെന്ന്. സായ് സുദർശന്റെ കണ്ണുകളിലും മുഖത്തും ക്രിക്കറ്റുണ്ട്. അവൻ ക്രിക്കറ്റിനെ അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് കണ്ടാൽ അറിയാം. ഏറ്റവും മികച്ചവനാകുകയാണ് അവന്റെ ലക്ഷ്യമെന്നും.
എന്നാൽ സായ് സുദർശനുമായി താരതമ്യം ചെയ്യുമ്പോൾ ജയ്‌സ്വാളിന്റെ ശ്രദ്ധയിപ്പോൾ ക്രിക്കറ്റിലല്ലെന്ന് പറയേണ്ടിവരും. അത് തുറന്നു പറയാതിരിക്കാനാവില്ല. പൃഥ്വി ഷായുടെ കരിയർ അവന്റെ മുന്നിലുണ്ട്. ക്രിക്കറ്റ് നിങ്ങളെ ഒരുപാട് കരയിപ്പിക്കാൻ കെൽപ്പുള്ള കളിയാണ്. അതുകൊണ്ട് ക്രിക്കറ്റിനെ സ്‌നേഹിക്കൂ. അഭിനിവേശം വളർത്തു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് യശസ്വിയുടെ പ്രകടനം ഇത്തവണ വട്ടപ്പൂജ്യമാണെന്നും ബാസിത് അലി യുട്യൂബ് ചാനലിൽ പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ അടുത്തിടെ മുംബൈ വിട്ട് ഗോവയിലേക്ക് മാറാൻ തീരുമാനിച്ചിരുന്നു. മുംബൈ നായകൻ അജിങ്ക്യാ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതയാണ് ജയ്‌സ്വാൾ മുംബൈ വിടാൻ കാരണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസൺ ക്യാപ്ടനാവാതെ വിട്ടു നിന്നപ്പോൾ യശസ്വിക്ക് പകരം റിയാൻ പരാഗിനെയായിരുന്നു ക്യാപ്ടനാക്കിയത്. ഗോവ ടീമിൽ ക്യാപ്ടൻസി വാഗ്ദാനം ലഭിച്ചതുകൊണ്ടും വ്യക്തിപരമായ കാരണങ്ങളാലുമാണ് മുംബൈ വിടുന്നതെന്ന് ജയ്‌സ്വാൾ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്