ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായെ അടുത്ത സീസണിലും നിലനിർത്താമെന്ന ശുഭാപ്തിവിശ്വാസത്തിൽ ലിവർപൂൾ. പുതിയ കരാറിൽ ഒപ്പുവെക്കാൻ മുഹമ്മദ് സലാ അടുത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന 32കാരനായ മുന്നേറ്റ താരം 2017ൽ ലിവർപൂളിൽ ചേർന്നതു മുതൽ ടീമിന്റെ വിജയങ്ങളിലെ ഒരു പ്രധാന വ്യക്തിത്വമാണ്. സഹതാരങ്ങളായ വിർജിൽ വാൻ കഡൈക്കും പുതിയ കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ. ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് പക്ഷെ ലിവർപൂൾ വിടും.
ഈ സീസണിൽ 27 ഗോളുകളുമായി പ്രീമിയർ ലീഗിലെ ടോപ് സ്‌കോററാണ് സലാ. റെഡ്‌സിനായി 394 മത്സരങ്ങളിൽ നിന്ന് 243 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യമുണ്ടായിട്ടും, രണ്ട് തവണ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആൻഫീൽഡിൽ തുടരാനുള്ള ആഗ്രഹം ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗിക കരാർ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, സലായും വാൻ ഡൈക്കും ക്ലബ്ബിൽ തുടരാൻ സമ്മതിക്കുമെന്ന ശുഭാപ്തിവിശ്വാസം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്