ഡിനാമോ സാഗ്രെബിന്റെ മുഖ്യ പരിശീലകനായുള്ള ഫാബിയോ കന്നവാരോയുടെ കരിയറിന് പെട്ടെന്ന് അവസാനം. നിയമനം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ക്രൊയേഷ്യൻ ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കിയതായി സ്ഥിരീകരിച്ചു.
2006ലെ ലോകകപ്പ് നേടിയ ഇറ്റലിയുടെ ക്യാപ്ടൻ 2024 ഡിസംബറിലാണ് 18 മാസത്തെ കരാറിൽ ചുമതലയേറ്റത്. എന്നാൽ നിരാശാജനകമായ മത്സരഫലങ്ങളെത്തുടർന്ന് അദ്ദേഹത്തിന് ക്ലബ്ബിലെ സ്ഥാനം നഷ്ടമായി. കന്നവാരോ 14 മത്സരങ്ങളിലും മൂന്ന് സൗഹൃദ മത്സരങ്ങളിലും ടീമിനെ പരിശീലിപ്പിച്ചു. എന്നാൽ അവസാന ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അദ്ദേഹത്തിന് ടീമിനെ വിജയിപ്പിക്കാനായത്. വാരാന്ത്യത്തിൽ ഐസ്‌ട്രേനോടേറ്റ 3-0 തോൽവിയോടെ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചു.
നിലവിൽ ക്രൊയേഷ്യൻ ടോപ്പ് ഫ്‌ളൈറ്റിൽ 46 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡിനാമോ. ലീഗ് ലീഡറായ ഹൈഡുക് സ്പ്ലിറ്റിനെക്കാൾ എട്ട് പോയിന്റ് പിന്നിലാണ് അവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്