പാകിസ്താൻ സൂപ്പർ ലീഗ് ആരംഭിക്കാനിരിക്കെ വലിയൊരു പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ. അടുത്ത വർഷം താൻ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കില്ലെന്നും ഐ.പി.എൽ കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആമിർ പറഞ്ഞു.
ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതോടെ താൻ ഐ.പി.എൽ കളിക്കാൻ യോഗ്യനാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ലീഗിൽ ക്വാറ്റെ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് ആമിർ.
ഐ.പി.എല്ലും പി.എസ്.എല്ലും ഒരേ സമയത്താണ് നടക്കുന്നത്, ഒരു ബ്രിട്ടീഷ് പൗരനെന്ന നിലയ്ക്ക് താങ്കൾക്ക് ഐ.പി.എൽ കളിക്കാൻ യോഗ്യനുമാണ്. അങ്ങനെയെങ്കിൽ ഏത് തിരഞ്ഞെടുക്കുമെന്നായിരുന്നു ഓൺലൈൻ അഭിമുഖത്തിലെ അവതാരകന്റെ ചോദ്യം. 'സത്യം പറഞ്ഞാൽ, അവസരം ലഭിച്ചാൽ ഞാൻ ഐ.പി.എൽ കളിക്കും.
ഞാൻ ഇത് തുറന്ന് പറയുന്നു. പക്ഷേ ഐ.പി.എല്ലിൽ ചാൻസ് ലഭിച്ചില്ലെങ്കിൽ പിന്നെ പാകിസ്താൻ ലീഗിൽ കളിക്കും'. 2008ന് ശേഷം പാകിസ്താൻ താരങ്ങളെ ഐ.പി.എല്ലിൽ നിന്ന് വിലക്കിയിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു വിലക്ക് വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്