ബാറ്റിംഗിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു താരം വിരാട് കോഹ്ലി. ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായി 1000 ബൗണ്ടറികൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് കോഹ്ലി. ഐ.പി.എല്ലിന്റെ എല്ലാ സീസണുകളും കളിച്ച കോഹ്ലി ഇതുവരെ 257 മത്സരങ്ങളാണ് കളിച്ചത്. 721 ഫോറും 279 സിക്‌സും താരത്തിന്റെ ബാറ്റിൽ നിന്ന് ഐ.പി.എല്ലിൽ പിറന്നു.
ഡൽഹിക്കെതിരായ മത്സരത്തിലെ നാലാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോഹ്ലി നാഴികക്കല്ല് പിന്നിട്ടത്. ഡൽഹി നായകൻ അക്‌സർ പട്ടേലെറിഞ്ഞ പന്ത് ഫോർ പായിച്ചായിരുന്നു നേട്ടം. ലീഗിൽ ഏറ്റവുമധികം ഫോറുകൾ നേടിയ താരമാണ് കോഹ്ലിയെങ്കിലും സിക്‌സിന്റെ കാര്യത്തിൽ പിന്നിലാണ്. ക്രിസ് ഗെയിലും (357) രോഹിത് ശർമയുമാണ് (282) കോഹ്ലിയേക്കാൾ സിക്‌സുകൾ ഐ.പി.എല്ലിൽ നേടിയിട്ടുള്ളത്.
വരും മത്സരങ്ങളിൽ മറ്റൊരു അപൂർവ്വ റെക്കോർഡുകൂടി കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ 100 അർദ്ധ സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമാകാൻ കോഹ്ലിക്ക് കഴിയും. നിലവിൽ 99 അർദ്ധ സെഞ്ച്വറികളാണ് കോഹ്ലിയുടെ പേരിലുള്ളത്. ഡേവിഡ് വാർണറാണ് ടി20യിൽ 100 അർദ്ധ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്