അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ ബാറ്റ്സ്മാനാണ് യുവതാരം ശുഭ്മാൻ ഗിൽ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ 60 റൺസ് നേടി ഗിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ആദ്യമായി 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയിരിക്കുന്നത്.
2022 ലെ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 483 റൺസാണ് ഗിൽ നേടിയത്. 2018ൽ അരങ്ങേറ്റം കുറിച്ച ശേഷമുള്ള ഗില്ലിൻറെ ഏറ്റവും മികച്ച ഐപിഎൽ പ്രകടനമായിരുന്നു ഇത്.
2022ലെ ഐപിഎല്ലിൽ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസ് കരുത്തരായ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കിരീടം ചൂടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ 2023ൽ ഗിൽ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. 59.33 ശരാശരിയിൽ 890 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്