കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരില്‍ പിഴയിട്ടത്.
24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തില്‍ 58 റണ്‍സിന്റെ തോല്‍വിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു.
നേരത്തെ ചെന്നൈക്ക് എതിരെയുള്ള മത്സരത്തില്‍ താത്കാലിക ക്യാപ്റ്റനായ റിയാൻ പരാഗിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചിരുന്നു.
ഐപിഎല്‍ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച കുറ്റത്തെക്കുറിച്ച് പറയുന്നത്.
218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറില്‍ 159ന് പുറത്താവുകയായിരുന്നു. തന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് മത്സരം തങ്ങള്‍ തോറ്റതെന്ന് സഞ്ജു മത്സര ശേഷം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്