ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ. പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്നാണ് പ്രിയാൻഷ് പറയുന്നത്.
'കഴിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യർ എന്റെ കഴിവിനെക്കുറിച്ച് സംസാരിച്ചു. എനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാൻ ശ്രേയസ് നിർദ്ദേശിച്ചു. ആദ്യത്തെ പന്ത് ഇഷ്ടമേഖലയിൽ കിട്ടിയാൽ തീർച്ചയായും ഒരു സിക്സറിന് അടിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. കഴിയുന്നത്ര മികവ് പുറത്തെടുക്കാനാണ് എനിക്ക് ആഗ്രഹം.' മത്സരത്തിന്റെ ഇടവേളയിൽ പ്രിയാൻഷ് പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുന്നത് ഡൽഹി പ്രീമിയർ ലീഗിലാണെന്നും പ്രിയാൻഷ് പറയുന്നു. 'അവിടെ പന്തിന് വേരിയേഷനുകൾ ഇല്ല. ബാറ്റിലേക്ക് പന്ത് വരുന്നു. അതുകൊണ്ട് പവർപ്ലേയിൽ നന്നായി പന്തെറിയുകയും വിക്കറ്റ് നേടുവാനും ഏറെ ശ്രമിക്കേണ്ടതുണ്ട്.' പ്രിയാൻഷ് വ്യക്തമാക്കി.
ഐപിഎൽ കരിയറിലെ നാലാമത്തെ മത്സരത്തിലാണ് പ്രിയാൻഷ് ആദ്യ സെഞ്ച്വറിയിലെത്തുന്നത്. 39 പന്തിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. ഐപിഎൽ ചരിത്രത്തിൽ തന്നെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് പ്രിയാൻഷ് നേടിയത്. പഞ്ചാബ് ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ തന്നെ പ്രിയാൻഷ് സെഞ്ച്വറിയിലെത്തി. 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സറും സഹിതം 103 റൺസെടുത്ത് പ്രിയാൻഷ് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്