മൈതാനത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതിന്റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി വിരാട് കോഹ്‌ലി .
അഹംഭാവം ഇല്ലാതെ മത്സര സാഹചര്യങ്ങളെ മനസിലാക്കി കളിക്കുകയാണ് തന്റെ ബാറ്റിങ് തന്ത്രമെന്നാണ് കോഹ് ലി പറഞ്ഞത്. ടി20യില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ്‌ലി അടുത്തിടെ സ്വന്തമാക്കിയിരുന്നു.
'ബാറ്റിങ് ഒരിക്കലും അഹംഭാവം കാണിക്കാനുള്ളതല്ല. ആരെയും പിന്നിലാക്കാനുള്ളതല്ല ഇത്. എപ്പോഴും സാഹചര്യം മനസ്സിലാക്കി കളിക്കുന്നതിലാണ് കാര്യം, അതില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കുന്നു.,' കോഹ്ലി ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ സ്വാഭാവികമായും കളി വരുതിയിലാക്കും കോഹ് ലി പറഞ്ഞു.
കോഹ്ലിയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 256 മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8168 റണ്‍സ് നേടി താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്