ഇന്ത്യൻ ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ഫോഗട്ടിന് മുന്നിൽ ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് സ്വീകരിച്ച് താരം. നാല് കോടി, അല്ലെങ്കില്‍ ഭൂമി അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ വിനേഷ് ഫോഗട്ടിനോട് ആവശ്യപ്പെട്ടത്.
ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാരിന്റെ കായിക നയപ്രകാരമാണ് ഗുസ്തി താരമായ ഫോഗട്ടിന് മുന്നിൽ മൂന്ന് ഓഫറുകൾ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് ഓഫർ താരം സ്വീകരിച്ചത്.
മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ ജുലാനയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് ഓഫറുകൾ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫർ തിരഞ്ഞെടുക്കുന്നതായി സർക്കാരിനെ അറിയിച്ചത്. തീരുമാനമെടുത്തതിന് പിന്നാലെ ഫോഗട്ട് സംസ്ഥാന കായിക വകുപ്പിന് കത്ത് നൽകിയതായാണ് വിവരം.
2024-ല്‍ പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടർന്നാണ് ഹരിയാനയിൽ മത്സരിക്കാനിറങ്ങിയതും എംഎൽഎ ആയതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്