ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 25 റൺസിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനെ കഴിഞ്ഞുളളൂ.
74/5 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ചെന്നൈ. തുടർന്ന് ക്രീസിലൊന്നിച്ച എം.എസ്. ധോണിയും (പുറത്താകാതെ 26 പന്തിൽ 30), വിജയ് ശങ്കറും (54 പന്തിൽ 69) വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും വേഗത്തിൽ സ്‌കോർ ചെയ്യാനാകാതെ വന്നത് ചെന്നൈയ്ക്ക് തിരച്ചടിയായി. 84 റൺസാണ് ധോണിയും വിജയ്‌യും കൂടി ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ചെന്നൈയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഡൽഹിക്കായി വിപ്‌രാജ് നിഗം രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്കും മുകേഷും കുൽദീപും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ കെ.എൽ. രാഹുലിന്റെ (51 പന്തിൽ 77) തകർപ്പൻ ബാറ്റിംഗാണ് ഡൽഹിയെ മികച്ച സ്‌കോറിൽ എത്തിച്ചത്. അഭിഷേക് പോറൽ (33), ട്രിസ്റ്റൻ സ്റ്റബ്‌സ് (പുറത്താകാതെ 12 പന്തിൽ 24) എന്നിവരും തിളങ്ങി. ചെന്നൈയ്ക്കായി ഖലീൽ 2 വിക്കറ്റ് വീഴ്ത്തി. ഇത് പത്താം തവണയാണ് 180ന് മുകളിലുള്ള സ്‌കോർ പിന്തുടരാനാകാതെ ചെന്നൈ തോൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്