ജമാൽ മുസിയാലക്ക് ഈ സീസൺ നഷ്ടപ്പെട്ടേക്കും

APRIL 6, 2025, 8:45 AM

വെള്ളിയാഴ്ച രാത്രി ഓഗ്‌സ്ബർഗിനെതിരായ 3 -1 വിജയത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ ജമാൽ മുസിയാലയ്ക്ക് എട്ട് ആഴ്ച വിശ്രമം വേണ്ടി വരുമെന്ന് ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു.

ഇന്നലെ സമനില ഗോൾ നേടിയതിന് തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ പരിക്ക് കാരണം അദ്ദേഹം ഗ്രൗണ്ട് വിടുക ആയിരുന്നു.

ബയേൺ ചാമ്പ്യൻസ് ലീഗ് ഫൈനലിലോ ജൂണിൽ ജർമ്മനിയുടെ നേഷൻസ് ലീഗ് ഫൈനലിലോ എത്തിയാൽ മാത്രമേ മുസിയാലക്ക് ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയുള്ളൂ.

vachakam
vachakam
vachakam

അൽഫോൻസോ ഡേവീസ് (ലിഗമെന്റ് പൊട്ടൽ), ഡയോട്ട് ഉപമെകാനോ (കാൽമുട്ട്), ഹിരോക്കി ഇറ്റോ (കാൽ) എന്നിവർ ഇതിനകം തന്നെ പുറത്തായി നിൽക്കുന്ന ബയേണ് മറ്റൊരു വലിയ തിരിച്ചടിയാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam