വാഷിംഗ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായ, പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയണമെന്ന അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. യുഎസ് സുപ്രീം കോടതിയുടെ വിധി റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വഴിയൊരുക്കും.
ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിലവില്‍ തടവില്‍ കഴിയുന്ന 64 കാരനായ റാണ, നയന്‍ത് സര്‍ക്യൂട്ടിലെ ജഡ്ജിന് തന്നെ ഇന്ത്യക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അത് നിരസിക്കപ്പെട്ടു.
ഇതിനെത്തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണ തന്റെ അടിയന്തര അപേക്ഷ പുതുക്കി. തിങ്കളാഴ്ച, സുപ്രീം കോടതി വെബ്സൈറ്റ് വഴിയാണ് 'കോടതി നിരസിച്ച അപേക്ഷ' എന്ന് വ്യക്തമാക്കി റാണയുടെ ഹര്‍ജി പോസ്റ്റ് ചെയ്തത്.
നിരവധി വര്‍ഷങ്ങളായി റാണയുടെ കൈമാറലിന് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 2018 ഓഗസ്റ്റില്‍ ഇന്ത്യ റാണക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായും ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന റാണക്ക് ബന്ധമുണ്ട്. മുംബൈ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി)യെ പിന്തുണയ്ക്കുന്നതില്‍ ഹെഡ്ലിയേയും പാകിസ്ഥാനിലെ മറ്റുള്ളവരേയും റാണ സഹായിച്ചെന്നാണ് കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്