മുംബൈ: മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ഓവര്‍ ത്രില്ലറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) മുംബൈ ഇന്ത്യന്‍സിനെ (എംഐ) 12 റണ്‍സിന് തോല്‍പ്പിച്ചു. 2015 മുതല്‍ല്‍ വാംഘഡെയില്‍ മുംബൈയ്ക്കെതിരെ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റതിന് ശേഷം തിങ്കളാഴ്ച ആര്‍സിബി പ്രതികാരം ചെയ്തു. ഇതോടെ ഡെല്‍ഹി ക്യാപിറ്റല്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനും പിന്നില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരാനും ആര്‍സിബിക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിനെ (4) നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് പവര്‍പ്ലേയില്‍ 73 റണ്‍സ് നേടി തിരിച്ചടിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചലഞ്ചേഴ്സിന് അടിത്തറ പാകിയത്.
22 പന്തില്‍ നിന്ന് 37 റണ്‍സിന് പടിക്കല്‍ പുറത്തായതിനു ശേഷം, 13,000 ടി20 റണ്‍സ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി മാറിയ കോഹ്ലി, ക്യാപ്റ്റന്‍ പാട്ടീദാറുമായി കൈകോര്‍ത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 42 പന്തില്‍ നിന്ന് എട്ട് ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 67 റണ്‍സ് നേടിയ കോഹ്ലിയാണ് ടോപ് സ്‌കോറര്‍. രജത് പാട്ടീദാര്‍ 32 പന്തില്‍ 64 റണ്‍സ് നേടി. 19 പന്തില്‍ 40 റണ്‍സുമായി ജിതേഷ് ശര്‍മയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221. പരിക്ക് മാറി തിരികെയെത്തിയ ജസ്പ്രീത് ബുമ്രക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
റണ്‍ പിന്തുടരല്‍ എളുപ്പമായിരുന്നില്ല. പവര്‍ പ്ലേയില്‍ രോഹിത് ശര്‍മ്മയെ (17) യാഷ് ദയാലും റയാന്‍ റിക്കിള്‍ട്ടണെ (17) ജോഷ് ഹേസല്‍വുഡും പുറത്താക്കിയതോടെ മുംബൈ പതുങ്ങി. വില്‍ ജാക്‌സും (18 പന്തില്‍ 22) സൂര്യകുമാര്‍ യാദവും (26 പന്തില്‍ 28) താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. അവസാന 48 പന്തുകളില്‍ നിന്ന് 123 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, ഫിനിഷ് ലൈന്‍ കടക്കാന്‍ മുംബൈക്ക് അവര്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ആവശ്യമായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക്കും തിലക് വര്‍മ്മയും 15 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച് പ്രതീക്ഷ നിലനിര്‍ത്തി.
തിലകിനെ (29 പന്തുകളില്‍ നിന്ന് 56) പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ട് തകര്‍ത്തു. 19 ാം ഓവറില്‍, ഹേസല്‍വുഡ് തന്റെ എല്ലാ അനുഭവസമ്പത്തും മുന്നില്‍ കൊണ്ടുവന്നു. 15 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടിയ ഹാര്‍ദിക്കിനെ ഓസീസ് പേസര്‍ പുറത്താക്കിയതോടെ കളി ആര്‍സിബിയുടെ വരുതിയിലായി. അവസാന ഓവറില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ക്രുനാല്‍ പാണ്ഡ്യ മല്‍സരം പിടിച്ചെടുത്തു. 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സിലെത്താനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. രജത് പാട്ടീദാറാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്