മുംബയ് : പരിക്കുമൂലം ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന പേസർ ജസ്പ്രീത് ബുംറ മുംബയ് ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് എതിരെയുള്ള മത്സരത്തിൽ ബുംറ കളിക്കാനിറങ്ങുമെന്ന് മുംബയ് ഇന്ത്യൻസ് ടീം അറിയിച്ചു.
ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റിരുന്ന ബുംറ ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചിരുന്നില്ല. സീസണിൽ ഇതുവരെ കളിച്ച നാലുമത്സരങ്ങളിൽ മൂന്നിലും തോറ്റ മുംബയ്ക്ക് ബുംറയുടെ തിരിച്ചുവരവ് ആത്മവിശ്വാസം പകരും. കൊൽക്കത്തയ്ക്ക് എതിരെ മാത്രമാണ് മുംബയ്ക്ക് ജയിക്കാനായത്. ചെന്നൈ, ഗുജറാത്ത്, ലക്‌നൗ എന്നിവരോടായിരുന്നു തോൽവികൾ.
മായാങ്കും വരുന്നു
ലക്‌നൗ : പേസർമാരുടെ പരിക്കിൽ വലയുന്ന ലക്‌നൗ സൂപ്പർജയന്റ്‌സിന് ആശ്വാസ വാർത്ത. അതിവേഗ ബൗളിംഗ്‌കൊണ്ട് ആവേശം സൃഷ്ടിച്ച മായാങ്ക് യാദവ് പരിക്ക്മാറി ലക്‌നൗ ടീമിന് വേണ്ടി ഉടൻ കളത്തിലേക്ക് മടങ്ങിയെത്തും.
90-95 ശതമാനം വരെ പഴയവേഗത്തിൽ പന്തെറിയാൻ മായാങ്കിന് ഇപ്പോൾ കഴിയുന്നുണ്ടന്ന് ലക്‌നൗ കോച്ച് ജസ്റ്റിൻ ലാംഗർ അറിയിച്ചു. നാളെ കൊൽക്കത്തയ്ക്ക് എതിരെ നടക്കുന്ന മത്സരത്തിൽ മായാങ്ക് കളിക്കാൻ സാദ്ധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്