ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് പരാജയം. ഫുൾഹാമിനെ നേരിട്ട ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് ഫുൾ ഹാമിനെതിരെ പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ 11-ാം മിനിട്ടിൽ മക്കാലിസ്റ്ററിലൂടെ ലിവർപൂൾ ലീഡെടുത്തെങ്കിലും ഫുൾഹാം ശക്തമായി തിരിച്ചടിച്ചു.
24-ാം മിനിട്ടിൽ സെസ്സിന്യോയിലൂടെ അവർ സമനില നേടി. 32-ാം മിനിട്ടിൽ ഇവോബി ഫുൾഹാമിനെ മുന്നിലെത്തിച്ചു. അധികം താമസിയാതെ 37-ാം മിനിട്ടിൽ മുനിസിലൂടെ ഫുൾഹാം 3-1 എന്നാക്കി ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ 72-ാം മിനിട്ടിൽ ലൂയിസ് ഡിയസിലൂടെ ഒരു ഗോൾ കൂടെ മടക്കിയ ലിവർപൂൾ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാനായില്ല. തോറ്റെങ്കിലും ലിവർപൂൾ ഇപ്പോഴും ലീഗിൽ വ്യക്തമായ ലീഡിൽ നിൽക്കുകയാണ്. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് 73 പോയിന്റാണുള്ളത്. രണ്ടാമതുള്ള ആഴ്‌സണലിനേക്കാൾ 11 പോയിന്റ് മുന്നിലാണ് അവർ ഉള്ളത്. ലിവർപൂളിന്റെ പ്രീമിയർ ലീഗ് സീസണിലെ രണ്ടാം പരാജയം മാത്രമാണ് ഇത്. ഫുൾഹാം ഈ വിജയത്തോടെ 48 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്