ജസ്പ്രിത് ബുമ്രയ്ക്ക് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചു

APRIL 6, 2025, 8:53 AM

പുറംവേദനയെ തുടർന്ന് പുറത്തായിരുന്ന ജസ്പ്രീത് ബുമ്രക്ക് ബിസിസിഐ മെഡിക്കൽ സംഘത്തിൽ നിന്ന് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചു.

സ്റ്റാർ പേസർ ഉടൻ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ മുൻനിര ഫാസ്റ്റ് ബൗളർ മുംബൈ ക്യാമ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ ഏപ്രിൽ 7ന് വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന ഐപിഎൽ 2025 മത്സരത്തിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ല.

vachakam
vachakam
vachakam

സിഡ്‌നിയിൽ നടന്ന ബോർഡർഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ജനുവരി മുതൽ ബുംറ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

നാല് മത്സരങ്ങളിൽ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ മുംബൈ, ബുമ്രയുടെ അഭാവത്തിൽ ബുദ്ധിമുട്ടുകയാണ്. ഏപ്രിൽ 13ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam