മുംബൈ: തുടർച്ചയായ തോൽവികളുമായി നിരാശരായ മുംബൈ ഇന്ത്യൻസ് ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. സൂപ്പർ താരം ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി.
ബുംറയുടെ തിരിച്ചുവരവ് ബെംഗളൂരുവിനെ പരാജയപ്പെടുത്താനും സീസണിലെ രണ്ടാം വിജയം നേടാനും സഹായിക്കുമെന്ന് മുംബൈ പ്രതീക്ഷിക്കുന്നു. മറുവശത്ത്, മുംബൈയെ പരാജയപ്പെടുത്തി വിജയപാതയിലേക്ക് തിരിച്ചെത്താനും ബെംഗളൂരു ശ്രമിക്കും.
ഐപിഎൽ 18ാം സീസണിൽ നാല് മത്സരങ്ങൾ കളിച്ച മുംബൈ മൂന്നിലും പരാജയപ്പെട്ടിരുന്നു. കൊൽക്കത്തയ്ക്കെതിരെ മാത്രമാണ് അവർക്ക് ജയിക്കാനായത്. രണ്ട് പോയിൻ്റുകളുമായി പട്ടികയിൽ എട്ടാമതാണ് മുംബൈയുടെ സ്ഥാനം. മറുവശത്ത് മൂന്ന് മത്സരങ്ങൾ കളിച്ച ആർസിബി രണ്ടിലും വിജയിച്ചിരുന്നു. നാല് പോയിൻ്റുകളുമായി പട്ടികയിൽ മൂന്നാമതാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിലവിലുള്ളത്.
മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനയാണ് ആർസിബിക്കെതിരെ ബുംറ കളിക്കുമെന്ന് അറിയിച്ചത്. ഇന്നലെ പരിശീലനം നടത്തിയിരുന്നതായും പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതായും ജയവർധന പറഞ്ഞു.
പരിശീലനത്തിനിടെ ബുംറ ഒരു കരുത്തുറ്റ യോർക്കറുടെ സ്റ്റമ്പുകൾ പിഴുതെറിയുന്നതിന്റെ വീഡിയോയും മുംബൈ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ തോളിന് പരിക്കേറ്റ ബുംറ ഈ വർഷം ജനുവരി മുതൽ ചികിത്സയിലും വിശ്രമത്തിലുമാണ്.
ഐപിഎൽ ചരിത്രത്തിൽ മുംബൈയും ബാംഗ്ലൂരും ഇതുവരെ 33 തവണയാണ് ഏറ്റുമുട്ടിയിരിക്കുന്നത്. 19 മത്സരങ്ങളിൽ മുംബൈ വിജയിച്ചപ്പോൾ 14 എണ്ണത്തിലാണ് ആർസിബിയ്ക്ക് ജയിക്കാനയത്. എന്നാൽ അവസാന ആറ് മത്സരത്തിൽ നാലെണ്ണത്തിൽ ജയം ബാംഗ്ലൂരിനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്