ന്യൂയോർക്ക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രഥമ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂർണമെന്റ് ജൂൺ 21 ശനിയാഴ്ച കന്നിഹാം പാർക്ക്, ക്യൂൻസിൽ സംഘടിപ്പിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ടൂർണമെന്റ് കോർഡിനേറ്റർ ജിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ടൂർണമെന്റിലെ ചാംപ്യൻമാർക്ക് ട്രോഫിയും $1000.00 കാഷ് പ്രൈസും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും $500 കാഷ് പ്രൈസും നൽകുന്നതാണ്. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മികച്ച കളിക്കാരൻ എന്നിവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും നൽകുന്നതാണ്. നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാന ആദ്യമായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് ചാരിറ്റി കൂടി ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളി ടീമുകൾ ഈ ക്രിക്കറ്റ് മാമാങ്കത്തിൽ അണി നിരക്കും.
ടൂർണമെന്റിന് എല്ലാ വിധ സപ്പോർട്ടും നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് സജി മോൻ ആന്റണിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചു. സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തിരിക്കുന്നത് കുട്ടനാടൻ സന്തൂർ റെസ്റ്റോറന്റും രാജ് ഓട്ടോയും ആണ് ട്രോഫികൾ സ്‌പോൺസർ ചെയ്തിരിക്കുന്നത് ഫൊക്കാന സീനിയർ നേതാവും ട്രസ്റ്റീ ബോർഡ് മെബറുമായ തോമസ് തോമസ് ആണ്.
ടൂർണമെന്റ് കമ്മിറ്റിയായ ജോയൽ സ്‌കറിയാ, ജോൺ കെ. ജോർജ്, ജിജോ ജോസഫ്, ബാലഗോപാൽ നായർ, ജോപ്പിസ് അലക്‌സ്, ജോഷ് ജോസഫ്, റോജിസ് ഫിലിപ്പ്, മനു ജോർജ്, മെജോ മാത്യു, ഗോകുൽ രാജ്, സാം തോമസ്, സിബു ജേക്കബ്, ജെറി ജോർജ്, അമൽ ഞാലിയത്ത് എന്നിവർ ടൂർണമെന്റ് കുറ്റമറ്റതാക്കാൻ പ്രവർത്തിക്കുന്നതായി റീജിയണൽ സെക്രട്ടറി ഡോൺ തോമസ്, റീജിയണൽ ട്രഷറർ മാത്യു തോമസ് എന്നിവർ അറിയിച്ചു.
ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ക്രിക്കറ്റ് ലഹരിയും ആവേശവുമാണ്. ആയിരക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ആവേശമായ ക്രിക്കറ്റ് ടൂർണമെന്റ് ന്യൂ ന്യൂയോർക്കിൽ നടക്കുബോൾ അത് മലയാളീ യുവാക്കളുടെ ഒരു എകീകരണം കൂടെ ആയിരിക്കുമെന്ന് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ന്യൂയോർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നതിനും ഏവരെയും സ്‌നേഹപ്പൂർവം ക്ഷണിക്കുന്നതായി ടൂർണമെന്റ് കോ-ഓർഡിനേറ്റർ ജിൻസ് ജോസഫ് അറിയിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്