ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് 6 മുതൽ യങ് അഡൽറ്റ്‌സ് & കപ്പിൾസ് കൂട്ടായ്മ നടത്തപ്പെടുന്നു.
എൽമസ്റ്റ് ഇമാക്യുലെയ്റ്റ് കൺസെപ്ഷൻ കാത്തലിക് ചർച്ച് അസോസിയേറ്റ് വികാർ ഫാ. ബെൻസസ് കൂട്ടായ്മയിൽ ധ്യാന ചിന്തകൾ പ്രത്യേകമായി പങ്കുവെയ്ക്കും. അന്നേ ദിവസം രാത്രി 8.30ന് ആരാധനയോടെ കൂട്ടായ്മ സമാപിക്കും.
നോമ്പിന്റെ ചൈതന്യത്തിൽ ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ ജിവിത നവീകരണത്തിന്റെ മുഹൂർത്തമാക്കി മാറ്റാൻ യങ് അഡൽറ്റ്‌സ് & കപ്പിൾസ് കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്