വാഷിംഗ്ടൺ: ടിക് ടോക്ക് വിൽക്കാൻ ചൈന കരാർ ഉണ്ടാക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ താരിഫ് കാരണം പിന്മാറിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താരിഫ് കുറച്ചിരുന്നെങ്കിൽ ചൈന 15 മിനിറ്റിനുള്ളിൽ കരാർ അംഗീകരിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ടിക് ടോക്കിനായി ഞങ്ങൾക്ക് ഒരു കരാർ ഉണ്ടായിരുന്നു. പിന്നീട് താരിഫ് കാരണം ചൈന പിന്മാറി. ഞാൻ താരിഫുകളിൽ അൽപ്പം കുറവ് നൽകിയിരുന്നെങ്കിൽ, ചൈന 15 മിനിറ്റിനുള്ളിൽ കരാർ അംഗീകരിക്കുമായിരുന്നു. ഇത് താരിഫുകളുടെ ശക്തി കാണിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രതികാര നടപടിയായി ഏപ്രിൽ 10 മുതൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന സമാനമായ 34 ശതമാനം തീരുവ ചുമത്തുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് യുഎസ് അധികൃതരുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് പുതിയ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. അമേരിക്കയിൽ 170 മില്യണ്‍ ഉപേഭാക്താക്കളുണ്ടായിരുന്ന ടിക്കടോക്കിന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്