ചങ്ങനാശേരി അതിരൂപത മാതൃവേദി പിതൃവേദിയുടെ വാർഷികവും പ്രവർത്തനവർഷ ഉദ്ഘാടനവും ചങ്ങനാശേരി കത്തീഡ്രൽ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവ്വഹിച്ചു. മാതാപിതാക്കളിൽ മൂലൃബോധവും വിശ്വാസവും വളർത്തുക എന്നതായിരിക്കണം മാതൃവേദി പിതൃവേദിയുടെ ലക്ഷൃമെന്ന് അദ്ദേഹം തന്റെ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പിതൃവേദി അതിരൂപത പ്രസിഡന്റ് ജിനോദ് എബ്രഹാം അധൃക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺസി. ആന്റണി ഏത്തക്കാട്ട് മുഖൃപ്രഭാഷണവും സമ്മാനദാനവും നിർവ്വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖ സന്ദേശം നൽകി.
ജനറൽ സെക്രട്ടറിമാരായ ജോഷി കൊല്ലാപുരവും മിനി തോമസും ചേർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, അസി. ഡയറക്ടർ ഫാ. ബിജോ ഇരുപ്പക്കാട്ട്, പുതിയ പിതൃവേദി പ്രസിഡന്റ് റോയി കപ്പാങൽ, മാതൃവേദി പ്രസിഡന്റ് ഡോ. റോസമ്മ സോണി, സോജൻ സെബാസ്റ്റ്യൻ, മോളിമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്