സൂറത്ത്: മര്‍ച്ചന്റ് നേവിക്കാരനായ ഭര്‍ത്താവിനെ കാമനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ യുവതി ഗര്‍ഭിണി. ഇന്നത്തെ പരിശോധനയിലാണ് ഇവര്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജയിലിലെത്തിയാണ് യുവതിയെ പരിശോധിച്ചത്.
അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിഎംഒ അശോക് കതാരിയ യുവതി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു.
സൂറത്തില്‍ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്‌കാന്‍ റസ്‌തോഗി കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തി 16 കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമന്റ് നിറച്ചത്. കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്. 2016-ലാണ് മുസ്‌കാനും സൗരഭും പ്രണയിച്ച് വിവാഹിതരാകുന്നത്. മൂന്നു വര്‍ഷമായി മകള്‍ക്കൊപ്പം ഇവര്‍ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സൗരഭ് ലണ്ടനിലെ ബേക്കറി ജോലി ചെയ്യുമ്പോഴാണ് മുസ്‌കാനും സാഹിലുമായി ബന്ധം ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്