ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയില്‍, കാര്‍ഡിയോളജിസ്റ്റായി നടിച്ച ഒരാള്‍ രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെട്ടു. 15 രോഗികളെയാണ് ലണ്ടനില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റായ ഡോ. എന്‍. ജോണ്‍ കെം എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന വ്യക്തി ആണെന്ന് തിരിച്ചറിഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിരവധി രോഗികളെയാണ് ഇയാള്‍ ചതിച്ചതെന്ന് ദാമോ നിവാസിയായ ദീപക് തിവാരി പരാതിപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതിയില്‍, ഈ മരണങ്ങളെപ്പറ്റി പ്രാദേശിക പോലീസിനെ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, കനത്ത ഫീസ് ഈടാക്കിയെന്നും, പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ കൈമാറിയെന്നും തിവാരി പറഞ്ഞു.
പ്രതി വിദേശ മെഡിക്കല്‍ ബിരുദങ്ങള്‍ ഉണ്ടെന്ന് വ്യാജമായി അവകാശപ്പെടുകയും ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് സര്‍വകലാശാലയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ പ്രൊഫസര്‍ (എമെറിറ്റസ്) ജോണ്‍ കെമിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യുകയും ചെയ്തു. നരേന്ദ്ര വിക്രമാദിത്യ യാദവ് തന്നെ അനുകരിക്കുകയും തന്റെ ഐഡന്റിറ്റി വ്യാജമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പ്രൊഫസര്‍ കെം ഒരു വാര്‍ത്താ ഏജന്‍സിയോട് ഇമെയില്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രിയിലെ മരണങ്ങളില്‍ അന്വേഷണം നടത്തണമെന്നും, പ്രതികള്‍ക്കും ആശുപത്രി മാനേജ്മെന്റിനുമെതിരെ കൊലപാതക കേസ് എടുക്കമമെന്നും ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ സുധീര്‍ കൊച്ചാര്‍ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്