പുത്രവാല്‍സല്യം കൊണ്ട് അന്ധരായവരാണ് നമ്മുക്ക് ചുറ്റും ഉള്ളവര്‍.
മകളുടെ കമ്പനിക്ക് വേണ്ടി അച്ഛന്‍ നല്‍കിയ വഴിവിട്ട സഹായങ്ങളില്‍ ഇപ്പോഴും
അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍
ഗേറ്റ്‌സ് വെളിപ്പെടുത്തിയ കാര്യം പ്രസക്തമാകുന്നത്.
തന്റെ
സമ്പത്തിന്റെ ഒരു ശതമാനം മാത്രമേ മക്കള്‍ക്ക് നല്‍കുവെന്ന് ബില്‍ഗേറ്റ്‌സ്
പറഞ്ഞു. കുട്ടികളെ മികച്ച രിതിയില്‍ വളര്‍ത്തി വലുതാക്കി. നല്ല
വിദ്യാഭ്യാസം നല്‍കി. ഇനി അവര്‍ക്കാവശ്യമുള്ള സമ്പത്തും ജീവിത വിജയവും
അവര്‍ സ്വന്തമായി കെട്ടിപ്പടുക്കണം. അല്ലാതെ പിതാവില്‍ നിന്നും ലഭിക്കുന്ന
സമ്പത്ത് പ്രതീക്ഷിച്ചിരിക്കരുത്. മൊത്തം സമ്പത്തിന്റെ 1% ല്‍ താഴെയാണ്
മക്കള്‍ക്കായി നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈക്രോസോഫ്റ്റ്
നോക്കി നടത്തണമെന്നും ഞാന്‍ അവരോട് ആവശ്യപ്പെടില്ല. കാരണം ഇത് ഒരു
രാജവംശമല്ല, ഗേറ്റ്‌സ് പറഞ്ഞു. 'ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി'
പോഡ്കാസ്റ്റിലാണ് ബില്‍ഗേറ്റിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്