വാഷിംഗ്ടണ്‍: ഏപ്രില്‍ 8 ന് അകം യുഎസ് കയറ്റുമതിക്കെതിരായ പ്രതികാര താരിഫുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ ഭീഷണിപ്പെടുത്തി.
''2025 ഏപ്രില്‍ 8-നകം ചൈന അവരുടെ 34 ശതമാനം താരിഫ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍, ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ 50 ശതമാനം അധിക തീരുവകള്‍ ചൈനയ്ക്ക്‌മേല്‍ അമേരിക്ക ചുമത്തും,'' ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ഇതിനോടൊപ്പം ചൈനയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും യുഎസ് അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. താരിഫ് സംബന്ധിച്ച് മീറ്റിംഗുകള്‍ അഭ്യര്‍ത്ഥിച്ച മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
നിലവിലുള്ള തീരുവകള്‍ക്ക് പുറമേ ചൈന യുഎസില്‍ 34 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഏപ്രില്‍ 2-ന് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേലും 34 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയ്ക്ക് മേല്‍ തീരുവ ചുമത്തുന്നതിനെതിരെ ചൈനയ്ക്ക് താന്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്