ശനിയാഴ്ച സ്റ്റേഡിയോ എനിയോ ടാർഡിനിയിൽ നടന്ന മത്സരത്തിൽ, തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന പാർമയ്‌ക്കെതിരെ ഇന്റർ മിലാൻ 2-2 എന്ന സമനിലയിൽ പിരിഞ്ഞു. സീരി എ കിരീടപ്പോരാട്ടത്തിൽ ഇന്റർ മിലാന് ഇത് തിരിച്ചടിയാണ്. നാപോളി അടുത്ത മത്സരം ജയിച്ചാൽ ഇന്ററുമായുള്ള പോയിന്റ് വ്യത്യാസം ഒന്ന് ആക്കി കുറക്കാം.
മാറ്റിയോ ഡാർമിയന്റെയും മാർക്കസ് തുറാമിന്റെയും ഗോളിൽ ആദ്യ പകുതിയിൽ ഇന്റർ മിലാൻ 2-0ന് മുന്നിൽ എത്തിയിരുന്നു.
രണ്ടാം പകുതിയിൽ പാർമ തിരിച്ചടിച്ചു. ആദ്യം 60-ാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ചറിലൂടെ അഡ്രിയാൻ ബെർണബെയിലൂ പാർമയുടെ തിരിച്ചുവരവ് ആരംഭിച്ചു. തുടർന്ന് ജേക്കബ് ഒൻഡ്രെജ്കയിലൂടെ പാർമ സമനില നേടി.
മറ്റൊരു സീരി എ മത്സരത്തിൽ, എസി മിലാൻ ഫിയൊറെന്റിനക്ക് എതിരെ 0-2ന് പിന്നിലായിരുന്നെങ്കിലും തിരിച്ചുവന്ന് 2-2ന്റെ സമനില നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്