ദി പ്രൊ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ അൽ ഹിലാലിനെ അൽ നസർ പരാജയപ്പെടുത്തി.
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനം അൽ ഹസന്റെ ഗോളിലൂടെ ആണ് അൽ നസർ ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതി ആരംഭിച്ച രണ്ടു മിനിറ്റുകൾക്കകം റൊണാൾഡോയിലൂടെ അൽ നസർ ലീഡ് ഇരട്ടിയാക്കി. 62-ാം മിനിറ്റിൽ അൽ ബുലാഹി ഒരു ഗോൾ മടക്കിയതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി.
88-ാം മിനുറ്റിൽ ലഭിച്ച ഒരു പെനാൽറ്റി ലക്ഷ്യത്തിൽ ആക്കിക്കൊണ്ട് റൊണാൾഡോ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ 54 പോയിന്റുമായി അൽ നസർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 57 പോയിന്റുള്ള ഹിലാൽ രണ്ടാമതും 61 പോയിന്റുള്ള അൽ ഇത്തിഹാദ് ഒന്നാമത് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്