മാഞ്ചസ്റ്റർ സിറ്റി വിടാൻ കെവിൻ ഡിബ്രുയിനെ

APRIL 5, 2025, 8:15 AM

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കുള്ള കുതിപ്പിന്റെ ഹൃദയമായിരുന്ന കെവിൻ ഡിബ്രുയിനെ ക്ലബ് വിടുന്നു. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ഡിയർ മാഞ്ചസ്റ്റർ എന്ന് അഭിസംബോധന ചെയ്തുള്ള കുറിപ്പിലൂടെ ഡിബ്രുയിനെ തന്നെയാണ് ഈ സീസൺ അവസാനിക്കുന്നതോടെ സിറ്റിയിൽ നിന്ന് പോകുന്ന കാര്യം വ്യക്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് 33കാരനായ ഡിബ്രുയിനെയ്ക്ക് സിറ്റിയുമായി കരാറുള്ളത്.

2015ൽ വോൾഫ്‌സ്ബർഗിൽ നിന്ന് സിറ്റിയിലെത്തിയ ഡിബ്രുയിനെ പിന്നീട് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്ലേമേക്കറായി ഉയരുകയായിരുന്നു. പെപ്പ് ഗാർഡിയോളയുടെ സ്വപ്‌ന സംഘത്തിന്റെ ഹൃദയസ്പന്ദനമായിരുന്ന ഡിബ്രുയിനെ 14 മേജർ കിരീട നേട്ടങ്ങളിലും പങ്കാളിയായി. ഇതിൽ 6 പ്രീമിയർ ലീഗ് കിരീടങ്ങളും 2023ലെ ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഉൾപ്പെടുന്നു. പ്രിമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസസ്റ്റ് നൽകിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട് ഡിബ്രുയിനെ. ഇതുവരെ 118 അസിസ്റ്റുകൾ ഡിബ്രുയിനെ നൽകിക്കഴിഞ്ഞു.

2019/20, 2020/21 പി.എഫ്.എ പ്ലെയർ ഓഫ് ദി ഇയറുമായി. 10 വർഷത്തോളം നീണ്ട കരിയറിൽ സിറ്റിക്കായി 413 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ താരം നേടി. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ആദ്യ സ്ഥാനങ്ങളിലുള്ള താരമാണ് ഡിബ്രുയിനെയന്നാണ് സിറ്റി കോച്ച് പെപ് ഗാർഡിയോള പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam