വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ട് തന്റെ രാജ്യത്തിലേക്ക് മടങ്ങി.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി വ്യാഴാഴ്ച റബാദ നാട്ടിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
അഹമ്മദാബാദിൽ നടന്ന സീസണിലെ ഗുജറാത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ റബാഡ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ ഇന്നലെ നടന്ന ബംഗ്‌ളൂരുവിനെതിരായ ടീമിന്റെ എട്ട് വിക്കറ്റ് വിജയത്തിൽ നിന്ന് റബാഡ വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പേസർക്ക് മത്സരം നഷ്ടമായതെന്ന് ഗുജറാത്ത് ക്യാപ്ടൻ ശുഭ്മാൻ ഗിൽ നേരത്തെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്