പയ്യന്നൂര്‍: മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ട് തവണ കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.
1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂര്‍ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, പയ്യന്നൂര്‍ ബ്ലൂസ്റ്റാര്‍ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
1986-ല്‍ ഹവില്‍ദാറായി കേരള പൊലീസില്‍ ചേര്‍ന്നു. യു. ഷറഫലി, വി.പി. സത്യന്‍, ഐം.എം വിജയന്‍ , സി.വി പാപ്പച്ചന്‍, കെ.ടി ചാക്കോ, ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം പൊലീസ് ടീമിന്റെ ആദ്യ ഇലവനില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ ബാബുരാജിന് സാധിച്ചു. 2008-ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍ നിന്ന് വിരമിച്ചു.
അച്ഛന്‍: പരേതനായ നാരായണന്‍ അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കള്‍: സുജിന്‍ രാജ് (ബംഗ്‌ളൂരു), സുബിന്‍ രാജ് (വിദ്യാര്‍ത്ഥി). മരുമക്കള്‍: പ്രകൃതിപ്രിയ (ബക്കളം)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്