ബുധനാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെ ന്യൂകാസിൽ യുണൈറ്റഡ് 2-1ന്റെ വിജയം നേടി. സാന്ദ്രോ ടൊണാലിയുടെ മനോഹരമായൊരു ഗോളും അലക്‌സാണ്ടർ ഇസാക്കിന്റെ സീസണിലെ 20-ാമത്തെ പ്രീമിയർ ലീഗ് ഗോളുമാണ് ന്യൂകാസിലിന് ജയം നൽകിയത്. ഈ ജയം അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.
ജേക്കബ് മർഫിയുടെ ക്രോസ് ഗോളാക്കി മാറ്റി ഇസാക്ക് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. എന്നാൽ 66-ാം മിനിറ്റിൽ നിക്ക് പോപ്പ് യോനെ വിസയെ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി എംബ്യൂമോ ലക്ഷ്യത്തിൽ എത്തിച്ച് സമനില നേടി.
74-ാം മിനിറ്റിൽ അതിനമനോഹരമായൊരു ഫ്രീക്കിലൂടെ ടൊണാലി ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ച ഗോളും നേടി. വിജയത്തോടെ, ന്യൂകാസിൽ 50 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രെന്റ്‌ഫോർഡ് 41 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്