രാജസ്ഥാൻ റോയൽസ് ഇന്ന് (ഏപ്രിൽ 5) പഞ്ചാബ് കിംഗ്‌സിനെ നേരിടാനിറങ്ങുന്നത് സ്ഥിരം നായകൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിലായിരിക്കും. ബി.സി.സി.ഐയുടെ സെൻട്രൽ ഓഫ് എക്‌സലൻസിലെ വിദഗ്ദ്ധ സംഘം വിക്കറ്റ് കീപ്പ് ചെയ്യാനും അനുമതി നൽകിയതോടെയാണ് സഞ്ജുവിന് രാജസ്ഥാന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കാനായത്.
കൈവിരലിലെ പരിക്ക് പൂർണമായി ഭേദമാകാതിരുന്നതിനാൽ ഇംപാക്ട് പ്ലെയറായായിരുന്നു രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സങ്ങളിൽ സഞ്ജു കളിച്ചിരുന്നത്. സെൻട്രൽ ഓഫ് എക്‌സലൻസിലെ വിദഗ്ദ്ധ സംഘം വിക്കറ്റ് കീപ്പ് ചെയ്യാൻ അനുമതി നൽകാതിരുന്നതിനാലാണ് സഞ്ജു ഇംപാക്ട് പ്ലെയറായത്. സഞ്ജുവിന് പകരം റിയാൻ പരാഗായിരുന്നു
ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോടും രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടും തോറ്റ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ കീഴടക്കി സീസണിലെ ആദ്യ ജയം നേടിയിരുന്നു. ഇന്ന് ജയിക്കാനായാൽ രാജസ്ഥാന് ഏറ്റവും കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്ടനെന്ന റെക്കാഡ് സഞ്ജുവിന് ഒറ്റയ്ക്ക് സ്വന്തമാക്കാം. നിലവിൽ ഏറ്റവും കൂടുതൽ ജയം നേടിയ രാജസ്ഥാൻ ക്യാപ്ടൻമാരുടെ ലിസ്റ്റിൽ 31 ജയങ്ങളുമായി ഷെയ്ൻ വോണിനൊപ്പം ഒന്നാം സ്ഥാനത്താണ് സഞ്ജു.
തലവരുമോ തലയായിട്ട്
ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ സാക്ഷാൽ എം.എസ്. ധോണി നയിക്കാൻ സാധ്യത. സ്ഥിരം ക്യാപ്ൻ റിതുരാജിന്റെ പരിക്കാണ് ധോണി വീണ്ടും ക്യാപ്ടൻ സ്ഥാനത്തേക്കുവരുമെന്ന തരത്തിലുള്ള ചർച്ചകളുണ്ടാക്കാൻ കാരണം. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ റുതുരാജ് കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തനിറങ്ങിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്