കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ തിരുവതാംകൂറ് ദേവസ്വം ബോർഡ് വിശദീകരണം തേടിയതായി റിപ്പോർട്ട്. ക്ഷേത്രോപദേശക സമിതിയോടാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്.
കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം നടക്കുന്നതിനിടിയിലാണ് സംഭവം ഉണ്ടായത്. ഉപദേശക സംഘത്തിലെ തന്നെ അംഗമായ അഖിലിൻ്റെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്.
അതേസമയം ക്ഷേത്രത്തിൽ ആലപിച്ചത് ഗണഗീതമല്ലെന്നും ദേശഭക്തിഗാനമാണെന്നും ആണ് ഉപദേശക സമിതിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്