വാഷിംഗ്ടണ്‍: പകരത്തിന് പകരം താരിഫുകള്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസ് ഓഹരി വിപണിക്ക് കുതിപ്പേകി. വാള്‍ട്രീറ്റിന്റെ പ്രധാന സൂചികകള്‍ കുതിച്ചുയര്‍ന്നു. യുഎസ് സമയം ഉച്ചയ്ക്ക് 01:30 ന് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 2,305.81 പോയിന്റ് അഥവാ 6.13% ഉയര്‍ന്ന് 39,959.81 ലെത്തി. എസ് ആന്‍ഡ് പി 500 334.86 പോയിന്റ് അഥവാ 6.72% ഉയര്‍ന്ന് 5,317.63 ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 1,254.95 പോയിന്റ് അഥവാ 8.22% ഉയര്‍ന്ന് 16,522.86 ലും എത്തി.
താരിഫുകള്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് വിപണി ഈ നെഗറ്റീവ് സൂചനകളുടെ ഫലത്തില്‍ ഇടിയുന്നതും കണ്ടു. എന്നാല്‍ ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് പകരച്ചുങ്കം മരവിപ്പിച്ച നടപടി നിക്ഷേപകര്‍ക്ക് ആശ്വാസമാണ്.
എസ് ആന്‍ഡ് പി 500 ലെ എല്ലാ പ്രധാന ഉപമേഖലകളിലും കുതിപ്പ് ദൃശ്യമായി. ഐടിയും എഫ്എംസിജിയും യഥാക്രമം 11% ഉം 8.5% ഉം വര്‍ദ്ധിച്ചു.
ലാര്‍ജ് കാപ് സാങ്കേതിക ഓഹരികള്‍ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആപ്പിള്‍ 10 ശതമാനവും എന്‍വിഡിയ 13 ശതമാനവും ഉയര്‍ന്നു.
ഗോള്‍ഡ് ഫ്യൂച്ചറുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു. ബുധനാഴ്ച രാവിലെ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 3% ത്തിലധികം ഉയര്‍ന്ന് 3,085 ഡോളറിലെത്തി. അഞ്ച് ദിവസത്തിനുള്ളില്‍ ആദ്യമായി ചെമ്പ് വിലയും ഉയര്‍ന്നു, പൗണ്ടിന് 1.4% വര്‍ദ്ധിച്ച് 4.20 ഡോളറിലെത്തി. വെള്ളി ഔണ്‍സിന് ഏകദേശം 2% വര്‍ദ്ധിച്ച് 30.22 ഡോളറിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്