ന്യൂഡെല്‍ഹി: യുഎസില്‍ നിന്ന് നാടുകടത്തി ബുധനാഴ്ച പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് അയച്ച 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയെ ഡെല്‍ഹിയിലെ തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും. ഡെല്‍ഹിയിലെ ഒരു പ്രത്യേക എന്‍ഐഎ കോടതിയിലാവും റാണ വിചാരണ നേരിടുക.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു പ്രത്യേക സംഘം റാണയെയും കൊണ്ട് പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 7:10 ഓടെ പുറപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്യും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും എന്‍ഐഎയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് റാണയുടെ കൈമാറല്‍ നടപടി പൂര്‍ത്തിയായത്.
ഡെല്‍ഹിയില്‍ എത്തിക്കുന്ന റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്യും. അവിടെ റാണയെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. റാണയെ കൈമാറുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ജയിലിനു ചുറ്റും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡെല്‍ഹിയിലെ ഒരു പ്രത്യേക എന്‍ഐഎ കോടതിയില്‍ വിചാരണ നേരിടും. കേസ് ഇപ്പോള്‍ ഡല്‍ഹിയിലെ കോടതിയില്‍ പരിഗണിക്കുന്നതിനാല്‍, അദ്ദേഹത്തെ മുംബൈയിലേക്ക് അയയ്ക്കില്ല.
തഹാവൂര്‍ റാണയെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയേക്കും, അവിടെ എന്‍ഐഎ ജഡ്ജി കേസില്‍ വാദം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്