വാഷിംഗ്ടണ്‍: വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പകരത്തിന് പകരം താരിഫുകള്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ യുഎസിന് മേല്‍ പ്രതികാര താരിഫ് പ്രഖ്യാപിച്ച് ചൈനയ്ക്കു മേല്‍ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. ചൈനക്ക് മേല്‍ പ്രഖ്യാപിച്ച 104% താരിഫ് 125 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ത്തുകയും ചെയ്തു.
'ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ചൈനയ്ക്ക് ഈടാക്കുന്ന താരിഫ് ഞാന്‍ ഇതിനാല്‍ 125% ആയി ഉയര്‍ത്തുന്നു, ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
75 ല്‍ ഏറെ രാജ്യങ്ങള്‍ താരിഫും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചെന്നും ചൈന ഒഴിച്ച് ഒരു രാജ്യവും പ്രതികാര താരിഫ് ഏര്‍പ്പെടുത്തിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് 90 ദിവസത്തേക്ക് താരിഫുകള്‍ നടപ്പാക്കുന്നത് മരവിപ്പക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പകരത്തിന് പകരം താരിഫുകളില്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചതിനൊപ്പം 10% അടിസ്ഥാന താരിഫുകളും നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 4 നാണ് ട്രംപിന്റെ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നത്. യൂറോപ്യന്‍ യൂണിയന് മേല്‍ 20%, ജപ്പാനില്‍ 24%, ദക്ഷിണ കൊറിയയില്‍ 25%, ഇന്ത്യക്ക് 26%, ചൈനയ്ക്ക് 34% എന്നിങ്ങനെയായിരുന്നു താരിഫ്. ചൈന ചര്‍ച്ചകള്‍ക്ക് തയാറാവാഞ്ഞതോടെ താരിഫ് 104% ലേക്ക് ഉയര്‍ത്തി. പ്രതികാര താരിഫ് പ്രഖ്യാപിച്ച ചൈന യുഎസിന് മേല്‍ 84% താരിഫ് പ്രഖ്യാപിച്ചു. ഇത് ട്രംപിനെ കൂടുതല്‍ ചൊടിപ്പിച്ചു. യുഎസ്-ചൈന വ്യാപാര യുദ്ധമായി ഫലത്തില്‍ താരിഫ് പ്രഖ്യാപനം മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്