അതിശയിപ്പിക്കുന്ന പ്രകടനവുമായി വടിവേലു നിറഞ്ഞുനിന്ന തമിഴ് ചിത്രമാണ് മാമന്നൻ. ഉദയനിധി നായകനായെത്തിയ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തി ഫഹദ് ഫാസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുന്നവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. അണിയറപ്രവർത്തകർ ആണ് വാർത്ത പുറത്തു വിട്ടത്. 2025 ജൂലൈയിൽ മാരീശൻ റിലീസ് ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം മാരീശൻ്റെ റിലീസ് വിവരം നടൻ ഫഹദും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 2നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചു.
അതേസമയം കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. സുധീഷ് ശങ്കറിൻ്റെ സംവിധാനത്തിൽ എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രം 'മാരീശൻ' ഒരു റോഡ് മൂവി ആണെന്നാണ് പുറത്തു വരുന്ന സൂചനകൾ. നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് തിങ്കളാഴ്ച ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഈ വർഷം ജൂലൈയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പോസ്റ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.സൂപ്പർ ഗുഡ് ഫിലിംസിൻ്റെ 98-ാമത്തെ ചിത്രമാണ് മാരീശൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്