വിവാദങ്ങൾ ഒരു വഴിക്ക് തുടരുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ'. കോംസ്കോറിൻ്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഏകദേശം 19 മില്യൻ ഡോളറാണ് എമ്പുരാന്റെ ഈ വീക്കെൻഡിലെ ആഗോള കളക്ഷൻ, അതായത് 165 കോടി രൂപ. ആഗോള കളക്ഷനിൽ ഡിസ്നിയുടെ 'സ്നോ വൈറ്റ്', ജേസൺ സ്റ്റാഥത്തിന്റെ 'വർക്കിങ് മാൻ' എന്നീ സിനിമകൾക്കു തൊട്ട് പിന്നിലാണ് എമ്പുരാൻ.
വമ്പൻ ഹോളിവുഡ് സിനിമകളെയും ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ 'ഛാവ'യെയും മറികടന്നാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയത്.
പാരസൈറ്റ് എന്ന സിനിമയിലൂടെ ഓസ്കർ ലഭിച്ച ബോങ് ജൂൺ ഹോ സംവിധാനം ചെയ്ത മിക്കി 17, വിമൺ ഇൻ ദി യാർഡ്, നോവോകൈൻ എന്നീ വമ്പൻ ഹോളിവുഡ് സിനിമകളെ പിന്തള്ളിയാണ് എമ്പുരാൻ ആഗോള തലത്തിൽ മൂന്നാമതായി എത്തിയത്.
യുകെ ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് സിനിമ ജൈത്രയാത്ര തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്