എംപുരാന്റെ വിവാദ ഭാഗങ്ങൾ പരിശോധിക്കാൻ സെൻസർ ബോർഡ്. ചിത്രം റീ സെൻസറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റീ സെൻസറിങ്ങിന് വിധേയമാക്കിയാൽ വിവാദ ഭാഗങ്ങൾ നീക്കിയേക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ചിത്രത്തിനെതിരെ സംഘപരിവാർ വിമർശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തി.
'എംപുരാനിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു'; ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍
എംപുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2022ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംപുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്