മോഹൻലാൽ ചിത്രം 'തുടരും' ട്രെയിലർ എത്തി

MARCH 26, 2025, 12:21 AM

 ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് തുടരും.

വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ തുടരുമിന് നിരവധി പ്രത്യേകതകളുണ്ട്.

ഏവരും കാത്തിരുന്ന ചിത്രം 'തുടരും' ട്രെയിലർ എത്തി. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ​ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

സസ്പെൻസുകൾ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam