മുംബൈ: ക്രിഷ് സീരിസിലെ നാലാമത്തെ ചിത്രം ക്രിഷ് 4 നായി ഹൃത്വിക് റോഷനും യാഷ് രാജ് ഫിലിംസും കൈകോര്‍ക്കുന്നു. പ്രശസ്ത സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ സംവിധായകനും നിര്‍മ്മാതാവുമായ രാകേഷ് റോഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ക്രിഷ് സീരിസിലെ നാലാമത്തെ ചിത്രം ഹൃത്വിക് തന്നെയാണ് സംവിധാനം ചെയ്യുന്നത്. നാലാമത്തെ ചിത്രം സംവിധാനം ചെയ്യില്ലെന്ന് രാകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഹോ നാ പ്യാര്‍ ഹേയിലൂടെ 25 വര്‍ഷം മുന്‍പ് ഹൃത്വിക്കിനെ അവതരിപ്പിച്ച സംവിധായകന്‍, തന്റെ കുപ്പായം മകന്‍ ഹൃത്വിക്കിന് കൈമാറുകയാണെന്ന് വ്യക്തമാക്കി. '25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നിങ്ങളെ ഒരു നടനായി അവതരിപ്പിച്ചു, ഇന്ന് വീണ്ടും 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാക്കളായ ആദി ചോപ്രയും ഞാനും ചേര്‍ന്ന് ഞങ്ങളുടെ ഏറ്റവും വലിയ അഭിലാഷമായ ക്രിഷ് 4 മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങളെ ഒരു സംവിധായകനായി അവതരിപ്പിക്കുന്നു. ഈ പുതിയ അവതാരത്തില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു,' രാകേഷ് റോഷന്‍ എക്‌സില്‍ എഴുതി.
'ക്രിഷ് 4' ന്റെ സംവിധായകന്റെ ചുമതല എന്റെ മകന്‍ ഹൃത്വിക് റോഷന് കൈമാറുന്നു. അടുത്ത ദശകങ്ങളിലേക്ക് ക്രിഷിന്റെ യാത്ര പ്രേക്ഷകരുമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഹൃത്വിക്കിന് വ്യക്തവും അതിശക്തവുമായ ഒരു കാഴ്ചപ്പാടുണ്ട്.' രാകേഷ് പറഞ്ഞു.
അതേസമയം, ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാണവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 'തിരക്കഥ പൂര്‍ത്തിയാകുകയും പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ചിത്രം 2026 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കും,' വൃത്തങ്ങള്‍ പറഞ്ഞു.
പ്രിയങ്ക ചോപ്രയും കങ്കണ റാണാവത്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അവസാന 'ക്രിഷ്' ചിത്രം 2013 ലാണ് പുറത്തിറങ്ങിയത്. വിവേക് ഒബ്റോയിയായിരുന്നു ഇതില്‍ പ്രധാന വില്ലനായി അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്