ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ എന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഇത്തരം ഒരു ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സമ്മതിച്ചിരിക്കുകയാണ്.
'കേട്ട വാർത്തകൾ ശരിയാണ്. അജിത് സാറിനൊപ്പമുള്ള ധനുഷിന്റെ ചിത്രം അതിന്റെ തുടക്കഘട്ടത്തിലാണ്. സിനിമയുടെ ഡിസ്കഷൻ നടക്കുകയാണ്', എന്നാണ് സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ആകാശ് ഭാസ്കരൻ പറഞ്ഞത്. ആകാശിന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്ചേഴ്സ് ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ഡലിക്കട എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ആകാശ് ഭാസ്കരന്‍. ധനുഷ് അജിത്ത് സഹകരണം യാഥാർത്ഥ്യമായാൽ, തമിഴ് സിനിമയിലെ ഒരു ചരിത്ര നിമിഷമായി ഇത് അടയാളപ്പെടുത്തും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ ഇതിനകം വന്ന റിപ്പോര്‍ട്ട്.
നീക്ക് എന്ന റൊമാന്‍റിക്ക് പടമാണ് ധനുഷ് അവസാനമായി സംവിധാനം ചെയ്തത്. ഫെബ്രുവരി 29ന് റിലീസ് ചെയ്ത ചിത്രം തീയറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും ഒടിടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നാണ് വിവരം.
അതേ സമയം മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിഡാമുയര്‍ച്ചിയാണ് അജിത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. അതേ സമയം ഏപ്രില്‍ 10ന് അജിത്ത് നായകനാകുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും ഇറങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്