നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് അഞ്ച് കളിക്കാർ പരിശീലനത്തിലേക്ക് മടങ്ങി എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായി.
ലൂക്ക് ഷാ, ഹാരി മാഗ്വയർ, ലെനി യോറോ എന്നിവരെല്ലാം വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനം നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കളിക്കാത്ത ലൂക് ഷോ അടുത്ത പ്രീമിയർ ലീഗ് മത്സരം മുതൽ മാച്ച് സ്‌ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ നാല് മത്സരങ്ങളിൽ പരിക്ക് കാരണം മാഗ്വയറും ഉണ്ടായിരുന്നില്ല. ആഴ്‌സണലിന് എതിരായ മത്സരത്തിൽ ആയിരുന്നു യോറോക്ക് പരിക്കേറ്റത്. ഇവരെ കൂടാതെ ഗോൾകീപ്പർമാരായ അൽതായ് ബയിന്ദിറും ടോം ഹീറ്റണും പരിശീലനം പുനരാരംഭിച്ചു.
ചൊവ്വാഴ്ച സിറ്റി ഗ്രൗണ്ടിൽ യുണൈറ്റഡ് തങ്ങളുടെ പ്രചാരണം പുനരാരംഭിക്കും, നിർണായക മത്സരത്തിനായി തിരിച്ചെത്തുന്ന കളിക്കാരെ വീണ്ടും ടീമിലെത്തിക്കുകയാണ് അമോറിം ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്