ന്യൂഡൽഹി: ടേബിൾ ടെന്നിസിലെ ഇന്ത്യൻ ലെജൻഡ് അചന്ത ശരത് കമൽ വിരമിച്ചു. ജന്മനാടായ ചെന്നൈയിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് കണ്ടന്റിൽ ഇന്നലെ പ്രീക്വാർട്ടറിൽ സ്‌നേഹിത് സുരവജ്ജുലയോട് തോറ്റതോടെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം.
ലോക ടേബിൾ ടെന്നിസ് കണ്ടന്റോടെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ 42കാരനായ ശരത് കമൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയം വേദിയാകുന്ന ടൂർണമെന്റിൽ സ്‌നേഹിതിനോട് 3-0ത്തിനാണ് ശരത് കമൽ തോറ്റത് (11-9, 11-8, 11-9).
വിവിധ വിഭാഗങ്ങളിലായി കോമൺ വെൽത്ത് ഗെയിംസിൽ 6 സ്വർണവും 3 വീതം വെള്ളി വെങ്കല മെഡലുകളും സ്വന്തമാക്കിയ ശരത് കമൽ ഏഷ്യൻ ഗെയിംസിൽ നിന്ന് 2വെങ്കലവും നേടി. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശരത് കമൽ മൂന്ന് സ്വർണമടക്കം നാല് മെഡലുകൾ നേടിയിരുന്നു.
അഞ്ച് ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത ശരത് കമൽ കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഉദ്ഘാടനച്ചടങ്ങിൽ പി.വി. സിന്ധുവിനൊപ്പം ഇന്ത്യൻ പതാകയേന്തി. രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌നയും അർജുന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്